ഗ്രീൻ ടി
പ്രവർത്തനം വർധിപ്പിക്കാൻ കഴിവുള്ള കാറ്റെച്ചിനുകളുടെയും കഫീന്റെയും സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. മാത്രമല്ല
ഗ്രീൻ ടീ അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കാനും സഹായിക്കുന്നു
ഇഞ്ചി
ഹൃദയ സംബന്ധമായ തകരാറുകൾ തടയാൻ സഹായിക്കുന്ന ധാരാളം ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കട്ടൻ കാപ്പി
കട്ടൻ കാപ്പിയിൽ ഏകദേശം 50 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ അളവ് വർദ്ധിപ്പിക്കുന്നു. കലോറി ഉപഭോഗം കുറയ്ക്കാനും കൊഴുപ്പ് വിഘടിപ്പിക്കാനും സഹായിക്കുന്നതിനാൽ പോളിഫെനോളുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
വെജിറ്റബിൾ ജ്യൂസ്
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വെജിറ്റബിൾ ജ്യൂസ്. പച്ചക്കറി ജ്യൂസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൊഴുപ്പ് കോശങ്ങൾ പുറപ്പെടുവിക്കുന്ന ഹോർമോണാണ് ലെപ്റ്റിൻ, ഇത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലെപ്റ്റിൻ കുറയ്ക്കാൻ പച്ചക്കറി ജ്യൂസ് സഹായിക്കുന്നു.
സ്മൂത്തി
പഴങ്ങളും പാലും പരിപ്പും ചേർത്ത സ്മൂത്തി കലോറി കുറയ്ക്കാൻ സഹായിക്കുന്നു. സ്മൂത്തികൾ പോഷക ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഹൃദ്രോ
ഗ സാധ്യതയും കുറയ്ക്കുന്നു. Other stories