കാൻസറിനെ പ്രതിരോധിക്കാൻ കഴിക്കാം ഈ  ഭക്ഷണങ്ങൾ | 
These foods can be eaten to prevent cancer

കാൻസറിനെ പ്രതിരോധിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ | These foods can be eaten to prevent cancer

കറികൾക്ക് രുചി കൂട്ടുക മാത്രമല്ല, കാൻസർ തടയാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.
Published on
cancer

വെളുത്തുള്ളി  കറികൾക്ക് രുചി കൂട്ടുക മാത്രമല്ല, കാൻസർ തടയാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.

cancer

കാരറ്റ് കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ കാൻസറിനെ പ്രതിരോധിക്കും. ഈ ആന്റിഓക്സിഡന്റ്, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കാൻസർ വരാതെ തടയുകയും ചെയ്യും. ഒന്നിടവിട്ട ദിവസം ഒരു ചെറിയ ബൗൾ കാരറ്റ് അരിഞ്ഞത് പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

cancer

മഞ്ഞൾ മഞ്ഞളിന് കാൻസർ തടയാൻ കഴിവുണ്ട് എന്നത് നിരവധി ഗവേഷണഫലങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. അനിയന്ത്രിതമായ കോശവളർച്ച, മെറ്റാസ്റ്റാസിസ് ഇവ കുർകുമിൻ തടയുന്നു. ദിവസവും ഒരു ടീസ്പൂൺ മഞ്ഞൾ ഉപയോഗിക്കാം.

cancer

പപ്പായ പപ്പായയും പപ്പായ ഇലയുടെ സത്തും കാൻസർ തടയാന്‍ സഹായിക്കുന്നു. പപ്പായയിലടങ്ങിയ ഫ്ലേവനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങൾ ഉള്ളതാണ്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു.

cancer

നെയ്യ് ആയുർവേദത്തിൽ പിത്തദോഷങ്ങളെ ശമിപ്പിക്കാൻ നെയ്യ് ഉപയോഗിക്കുന്നു. നെയ്യ് ഉപയോഗിക്കുന്നത് കരളിലെ അർബുദത്തെ പ്രതിരോധിക്കും. ദിവസവും ഒന്നു രണ്ട് ടീസ്പൂൺ നെയ്യ് ഉപയോഗിക്കാം. നെയ്യ് അമിതമായി ചൂടാക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.

cancer

കൂൺ പ്രോട്ടീൻ ധാരാളമടങ്ങിയ കൂൺ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ആന്റി ഓക്സിഡേറ്റീവ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ള കൂൺ, അലർജി, അർബുദം, ഇവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ...ക്രെസ്റ്റിൻ, കാൽസെയ്‍ലിൻ, ഹിസ്പോളൻ, ലെന്റിനാൻ തുടങ്ങിയ കാൻസറിനെ തടയുന്ന സംയുക്തങ്ങൾ കൂണിൽ ഉണ്ട്.

immunity

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ ശീലമാകാം

Related Stories

No stories found.
Times Kerala
timeskerala.com