ഈ ആരോഗ്യകാര്യങ്ങൾ കൂടി ശ്രദ്ധിച്ച് കേക്ക് കഴിക്കാം | Take care of these health issues and eat cake

ഈ ആരോഗ്യകാര്യങ്ങൾ കൂടി ശ്രദ്ധിച്ച് കേക്ക് കഴിക്കാം | Take care of these health issues and eat cake

ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പ്രധാന ചടങ്ങാണ് കേക്ക് മുറിക്കലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒക്കെ കേക്ക് നൽകുന്നതും. കേരളത്തിൽ ഏറ്റവും കൂടുതൽ കേക്കുകൾ വിൽപന ചെയ്യുന്നതും ക്രിസ്മസ് സീസണിലാണ്.
Published on
care of these health issues and eat cake

ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പ്രധാന ചടങ്ങാണ് കേക്ക് മുറിക്കലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒക്കെ കേക്ക് നൽകുന്നതും. കേരളത്തിൽ ഏറ്റവും കൂടുതൽ കേക്കുകൾ വിൽപന ചെയ്യുന്നതും ക്രിസ്മസ് സീസണിലാണ്. അമിതമായി കേക്ക് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു.

care of these health issues and eat cake

ഏതൊരു ഭക്ഷ്യവസ്തുവും കഴിക്കുമ്പോൾ രണ്ടു മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുന്നത്  ആരോഗ്യപരമായി ഗുണം ചെയ്യും.  ∙കാലറി കൂടുതൽ നൽകുന്നതാണോ? ∙നാരുകൾ ഉള്ളതാണോ? ∙ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്നുണ്ടോ?

Birthday Cake Frosting New Vanilla Birthday Cake with the BEST Vanilla Frosting

കേക്കിനെ സംബന്ധിച്ച് കാലറി കൂടുതലാണ്, നാരുകൾ ഇല്ല. ശരീരത്തിനാവശ്യമായ പോഷകങ്ങൾ വളരെ കുറവും. മാത്രവുമല്ല ശരീരത്തിനു ദോഷം ചെയ്യുന്ന മധുരം, കൊഴുപ്പ് എന്നിവ കൂടുതലും. കേക്കിന്റെ പ്രധാന ചേരുവ മൈദയാണല്ലോ.

care of these health issues and eat cake

ചെയ്യേണ്ട കാര്യങ്ങൾ ∙ പ്രമേഹ രോഗികളും പ്രീഡയബറ്റിസ് ഉള്ളവരും കേക്ക് തീർത്തും ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇനി കഴിക്കുകയാണെങ്കിൽ അളവ് നന്നായി പരിമിതപ്പെടുത്തുക. മറ്റുള്ളവർ കേക്ക് കഴിക്കുമ്പോൾ നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.  ∙ ഐസിങ് ചെയ്ത കേക്കിൽ സാധാരണ കേക്കിനേക്കാൾ കൂടുതൽ മധുരം (കാലറി) അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഐസിങ് ചെയ്ത ഭാഗം ഉപേക്ഷിക്കുക. ഐസിങ് ചെയ്ത കേക്കിനേക്കാൾ പ്ലെയിൻ കേക്കാണ് അൽപം കൂടി സുരക്ഷിതം.

care of these health issues and eat cake

∙ സാധാരണ കേക്ക്, ഐസിങ് ചെയ്ത കേക്ക് എന്നിവയേക്കാൾ നല്ലത് ഫ്രൂട്ട്സ് കേക്കാണ്. ഇതിൽ ഡ്രൈഡ് ഫ്രൂട്ട്സ് ചേർക്കുന്നു. ഇവയിൽ കാലറി കൂടുതലുണ്ടെങ്കിലും ചില പോഷകങ്ങൾ ശരീരത്തിനു നൽകുന്നു.  ∙ വിശേഷദിവസമാണെങ്കിൽ കൂടി ഒരു നേരം മാത്രം കേക്ക് കഴിക്കുക. അളവ് കുറച്ചു കഴിക്കുക.  ∙ പ്രധാന ആഹാരത്തോടൊപ്പം അന്നേ ദിവസം ധാരാളം പച്ചക്കറികളും മറ്റും ഉൾപ്പെടുത്തുക. ∙ കേക്ക് കഴിക്കുന്ന ദിവസം വ്യായാമത്തിന് അവധി നൽകണ്ട. കേക്കിലൂടെ എത്തിയ അധിക കാലറി അന്നു തന്നെ കത്തിച്ചു കളയണം.

Benefits of cashews

Related Stories

No stories found.
Times Kerala
timeskerala.com