Web Stories
ക്യാൻസർ ; ശരീരം കാണിക്കുന്ന 6 ലക്ഷണങ്ങൾ | Symptoms of cancer
രാത്രിയിലുണ്ടാകുന്ന അമിത വിയർപ്പ് അല്ലെങ്കിൽ ഉയർന്ന താപനില ഉണ്ടാകുന്നത് അണുബാധ മൂലമോ ചില മരുന്നുകളുടെ
ഒന്ന്... രാത്രിയിലുണ്ടാകുന്ന അമിത വിയർപ്പ് അല്ലെങ്കിൽ ഉയർന്ന താപനില ഉണ്ടാകുന്നത് അണുബാധ മൂലമോ ചില മരുന്നുകളുടെ പാർശ്വഫലമായോ ഉണ്ടാകാം. ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് ഇത് പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ലക്ഷണം ദീർഘനാളായി നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
രണ്ട്... നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങൾ സമ്മർദത്തിലൂടെ കടന്നുപോകുകയോ ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക
മൂന്ന്... വേഗത്തിൽ ശരീരഭാരം കുറയുക ചെയ്യുന്നത് ക്യാൻസറിൻ്റെ ലക്ഷണമാകാം. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം, അന്നനാളത്തിലെ അർബുദം എന്നിവയിൽ ഇത് സംഭവിക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.
നാല്... ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടെങ്കിൽ അത് സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാകാം. വായിൽ നീണ്ടുനിൽക്കുന്ന വ്രണം വായിലെ ക്യാൻസറിൻ്റെ ലക്ഷണമാകാം. ജനനേന്ദ്രിയത്തിലെ വ്രണങ്ങൾ ഒന്നുകിൽ അണുബാധയുടെ ലക്ഷണങ്ങളോ ക്യാൻസറിൻ്റെ ആദ്യകാല ലക്ഷണമോ ആകാമെന്ന് വിദഗ്ധർ പറയുന്നു. ഗ്ധർ പറയുന്നു.
അഞ്ച്... നിങ്ങൾക്ക് ആഴ്ചകളോ മാസങ്ങളോ ആയി ചുമയുണ്ടെങ്കിൽ അത് ശ്വാസകോശ ക്യാൻസറിൻ്റെ ലക്ഷണമാകാം. തൊണ്ടയിലെ പരുക്കൻ ശ്വാസനാളത്തിലോ തൈറോയ്ഡ് ഗ്രന്ഥിയിലോ ഉള്ള ക്യാൻസറിൻ്റെ ലക്ഷണമായി പഠനങ്ങൾ പറയുന്നു.
ആറ്... ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മുഴകൾ അല്ലെങ്കിൽ വീക്കം കണ്ടാൽ അവ ഗണിക്കരുത്. കഴുത്ത്, കക്ഷം, ആമാശയം, ഞരമ്പ്, നെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങിൽ മുഴകൾ കണ്ടാൽ പരിശോധന നടത്തുക.
പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളുണ്ടോ?