പച്ചക്കറി കേടാകാതെ സൂക്ഷിക്കാൻ ചില എളുപ്പ വഴികള്‍ | Some easy ways to preserve vegetables

പച്ചക്കറി കേടാകാതെ സൂക്ഷിക്കാൻ ചില എളുപ്പ വഴികള്‍ | Some easy ways to preserve vegetables

നന്നായി പഴുത്ത തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം അധികം പഴുക്കാത്ത തക്കാളി വേണമെങ്കില്‍ പുറത്ത് സൂക്ഷിക്കാം. മുറിച്ച തക്കാളി ഒരു കണ്ടയ്നറില്‍ സൂക്ഷിക്കാവുന്നതാണ്
Published on
preserve vegetables

നന്നായി പഴുത്ത തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം അധികം പഴുക്കാത്ത തക്കാളി വേണമെങ്കില്‍ പുറത്ത് സൂക്ഷിക്കാം. മുറിച്ച തക്കാളി ഒരു കണ്ടയ്നറില്‍ സൂക്ഷിക്കാവുന്നതാണ്.

preserve vegetables

വെള്ളരിക്ക പരമാവധി മൂന്ന് ദിവസം മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടുള്ളൂ. ഏത്തയ്ക്ക, തക്കാളി എന്നിവയുടെ പരിസരത്ത് പോലും വെള്ളരിക്ക വയ്ക്കരുത്. ഇത് വെള്ളരിക്ക വേഗത്തില്‍ കേടാകാന്‍ കാരണമാകും.

preserve vegetables

കറിവേപ്പില എപ്പോഴും ആദ്യം വെള്ളത്തിൽ നല്ല പോലെ കഴുകി വെള്ളം തോരാനായി മാറ്റിവയ്ക്കുക. കേടായതോ, കറുപ്പ് കലർന്നതോ ആയ ഇലകളെല്ലാം എടുത്ത് കളയുക. വെള്ളം ഇല്ലാത്ത രീതിയിൽ ആയി കഴിഞ്ഞാൽ തണ്ടിൽ നിന്ന് കറിവേപ്പില ഇലകൾ എടുത്തതിന് ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക.

preserve vegetables

ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് വയ്ക്കാൻ ശ്രമിക്കുക. പലപ്പോഴും ഉരുളക്കിഴങ്ങ്‌ സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്ക്കുമ്പോൾ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും, ഇതിനു കാരണം സവാള, ആപ്പിൾ എന്നിവയിൽ നിന്നുണ്ടാകുന്ന എഥിലെൻ വാതകമാണ്. അതിനാൽ സവാള, ഉള്ളി എന്നിവയുടെ കൂടെ സൂക്ഷിക്കാതിരിക്കുക.

preserve vegetables

പച്ചമുളകിൻ്റെ തണ്ടിലാണ് ബാക്ടീരിയ ആദ്യം പിടികൂടുന്നത്. അതിനാൽ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാൻ. കേടായ ഏതെങ്കിലും മുളകുണ്ടെങ്കിൽ അത് ആദ്യമേ കളയുക. അല്ലെങ്കിൽ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും.  

Preparing a street food dish

നാരങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം

Related Stories

No stories found.
Times Kerala
timeskerala.com