Web Stories
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രെയിന്‍ ഒഴിവാക്കാം | Migraine
ജങ്ക് ഫുഡ് (Junk Food) കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്.
ജങ്ക് ഫുഡ് ജങ്ക് ഫുഡ് (Junk Food) കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. അതിന്റെ കൂടെ സോഡാ ഡ്രിങ്ക്‌സ് കുടിക്കുന്നതും പ്രോസെസ്സഡ് ഭക്ഷണങ്ങള്‍, റെഡ് വൈന്‍ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചി ഇഞ്ചി (Ginger) മണപ്പിക്കുന്നത് ഛര്‍ദ്ദില്‍ മാറാന്‍ സഹായിക്കുമെന്ന് അറിയാല്ലോ എന്നാല്‍ പഠനങ്ങള്‍ അനുസരിച്ച് ഇഞ്ചി ഛര്‍ദ്ദി മാറാന്‍ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും.
പെപ്പര്‍മിന്റ് ഓയില്‍ 2010 ല്‍ നടത്തിയ ഒരു പഠനം പ്രകാരം പെപ്പര്‍മിന്റ് ഓയിലിലെ മെന്തോള്‍ (Menthol)തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന്‍ മൂലം ഉണ്ടാകുന്ന വേദന, വെളിച്ചം കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാന്‍ സഹായിക്കും.
അക്യൂപ്രഷര്‍ വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷര്‍ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷര്‍ എന്ന് പറയുന്നത്. അക്യൂപ്രഷര്‍ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും (Pain) കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികൾ