കുരുമുളകിന്റെ ഔഷധഗുണങ്ങള്‍ : അമിത വണ്ണം കുറയ്ക്കാനും കുരുമുളക് 
Medicinal properties of black pepper

കുരുമുളകിന്റെ ഔഷധഗുണങ്ങള്‍ : അമിത വണ്ണം കുറയ്ക്കാനും കുരുമുളക് Medicinal properties of black pepper

എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ പ്രശ്
Published on
Medicinal properties of black pepper

എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കുരുമുളക് നല്ലതാണ്.

Medicinal properties of black pepper

ത്വക്ക് രോഗങ്ങളെ അകറ്റാനും ആസ്ത്മ പോലുള്ള അസുഖങ്ങളെ നിയന്ത്രിക്കാനും കുരുമുളക് സഹായിക്കും. കുരുമുളക് പൊടി തേനും നെയ്യുമായി ചേര്‍ത്ത് കഴിക്കുന്നത് വഴി ശ്വാസതടസം, ജലദോഷം എന്നീ അസുഖങ്ങള്‍ മാറും. തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും കുരുമുളക് കഴിക്കുന്നത് ആശ്വാസകരമാണ്.

Medicinal properties of black pepper

തൊണ്ടവേദന, ശബ്ദമടപ്പ്, തൊണ്ടയിലെ നീര് എന്നിവ ശമിക്കാന്‍ കുരുമുളക് കഴിക്കുന്നത് പ്രയോജനപ്രദമാണ്.

Medicinal properties of black pepper

ശരീരത്തിനുണ്ടാകുന്ന വിറയല്‍ ശമിക്കാനും അമിതവണ്ണം കുറയ്ക്കാനും കുരുമുളക് സഹായിക്കും. കുരുമുളക് ആമാശയത്തിലെ വിഷാംശത്തെ നിര്‍വീര്യമാക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കുരുമുളക് സഹായിക്കും. കണ്ണിന്റെ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും കുരുമുളക് കഴിക്കുന്നത് നല്ലതാണ്.

Medicinal properties of black pepper

കുരുമുളക് എള്ളെണ്ണയില്‍ തിളപ്പിച്ച് ആ എണ്ണ തണുത്തതിന് ശേഷം മാംസപേശികളില്‍ ചേയ്ച്ചു പിടിപ്പിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം പകരും. ഗ്യാസ്ട്രെബിള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കുരുമുളക് കഴിക്കുന്നത് ഗുണകരമാണ്. 

Benefits of Passion Fruit

New  story

Related Stories

No stories found.
Times Kerala
timeskerala.com