ഓട്‌സ്
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്‌സ് കരള്‍ രോഗങ്ങളെ ചെറുക്കും. ഒപ്പം ഭാരം കുറയ്ക്കാനും ബെല്ലി ഫാറ്റ് കുറയ്ക്കാനും സഹായിക്കും.
ക്യാരറ്റ്
കരളിൻ്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ഇതിലുള്ള ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.
ബ്രോക്കോളി
ബ്രോക്കോളി നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഉപയോഗപ്പെടുത്തുക. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാതെ തടയാന്‍ ഇത് സഹായിക്കും. നട്‌സ്, ബദാം, ക്രാന്‍ബെറി എന്നിവയുമായി ചേര്‍ത്തും കഴിക്കാം.
വെളുത്തുള്ളി
കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു.
ബ്ലൂബെറി
കരളിൻ്റെ സുഹൃത്താണ് പോളിഫിനോള്‍സ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്‌ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിനു സാധിക്കും. ഡാര്‍ക്ക് ചോക്ലേറ്റ്, ഒലിവ്, പ്ലം എന്നിവയിലും പോളിഫിനോള്‍സ് ഉണ്ട്