പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളുണ്ടോ?​ | Lactose intolerance

പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളുണ്ടോ?​ | Lactose intolerance

ചില കുട്ടികള്‍ക്ക് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് പശുവിന്‍ പാല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഛര്‍ദ്ദി മുതലായ പ്രശ്‌നങ്ങള്‍ കണ്ടൂ എന്നും വരുന്നു. ചിലര്‍ക്ക് പാലിന്റെ അല്ലെങ്കില്‍ പാല്‍ ഉല
Published on
Lactose intolerance

പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുമ്പോൾ  ചില കുട്ടികള്‍ക്ക് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് പശുവിന്‍ പാല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഛര്‍ദ്ദി മുതലായ പ്രശ്‌നങ്ങള്‍ കണ്ടൂ എന്നും വരുന്നു. ചിലര്‍ക്ക് പാലിന്റെ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങളുടെ അലര്‍ജി എങ്ങിനെ മനസ്സിലാക്കാം എന്നും അറിയില്ല. ഇത്തരത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജിയും, ഇത് കണ്ടെത്തുന്നതിനായി നടത്തേണ്ട പരിശോധനകളും എന്തെല്ലാമെന്ന് വിശദീകരിക്കുകയാണ്  നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളുണ്ടോ?

Lactose intolerance

പാല്‍ ഉല്‍പന്നങ്ങള്‍ പാല്‍ ഉല്‍പന്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് പാല്‍, തൈര്, മോര്, പനീര്‍ എന്നിവയെല്ലാം ആണ്. പലലരും ഇത് നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയുമായിരിക്കും. പാല്‍ തന്നെ ഇന്ന് പലതരത്തിലുള്ള പാല്‍ ലഭ്യമണ്. അതുപോലെ, ചീസ് തന്നെ പല പേരില്‍ പലതരം രുചിയില്‍ നമ്മള്‍ക്ക് ലഭിക്കുന്നുണ്ട്. ചീസ് മാത്രമല്ല, വെണ്ണ, നെയ്യ് എന്നിവയെല്ലാം പാല്‍ ഉല്‍പന്നങ്ങളാണ്. അവയും വ്യത്യസ്ത രുചിയില്‍ നമ്മള്‍ക്ക് മുന്‍പില്‍ എത്തുന്നു. പക്ഷേ, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകിച്ച് പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിയുമ്പോള്‍ പലര്‍ക്കും അലര്‍ജി വരാറുണ്ട്. ചിലര്‍ക്ക് തൈര് അമിതമായി കഴിച്ചാല്‍ തുമ്മല്‍, കഫക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ വരാം.
Lactose intolerance

പ്രധാന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി ഉണ്ടെങ്കില്‍ അവ കഴിച്ച് ഒരും 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ മുതല്‍ വയറ്റില്‍ പല അസ്വസ്ഥതകള്‍ വരാന്‍ ആരംഭിക്കുന്നു. പ്രത്യേകിച്ച്, അടിവയറ്റില്‍ വേദന, വയര്‍ ചീര്‍ത്ത് വരല്‍, അസിഡിറ്റി, വയറിളക്കം, മനംപുരട്ടല്‍ എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. ചിലര്‍ക്ക് വയര്‍ മൊത്തത്തില്‍ ചീര്‍ത്ത് വരുന്നത് പോലെ, അല്ലെങ്കില്‍ വയറിന് പെട്ടെന്ന് വേദന, അസ്വസ്ഥതകള്‍ എന്നിവയെല്ലാം വരാം. ഇത് വയറിളക്കം, മലം വെള്ളം പോലെ പോകുന്ന അവസ്ഥ എന്നിവയിലേയ്ക്ക് നയിക്കാം. ചിലര്‍ക്ക് ഛര്‍ദ്ദിയും മനംപുരട്ടലുമായിരിക്കും അനുഭവപ്പെടുക.
Lactose intolerance

ലക്ഷണങ്ങള്‍ കണ്ടാല്‍ ചിലര്‍ക്ക് ചെറിയ രീതിയില്‍ പോലും പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ചാല്‍ അലര്‍ജി വരുന്നത് കാണാം. അല്ലെങ്കില്‍ ഇത് വയറ്റില്‍ ദഹിക്കാതെ വരുന്നു. എന്നാല്‍, ചിലര്‍ക്ക് അമിതമായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ മാത്രമായിരിക്കും അസ്വസ്ഥതകള്‍ ഉണ്ടാവുക. എന്തായാലും, നിങ്ങള്‍ക്ക് ഇത്തരത്തില്‍ ചെറിയ രീതിയില്‍ ആയാല്‍ പോലും അസ്വസ്ഥതകള്‍ കണ്ട് തുടങ്ങിയാല്‍ ഏറ്റവും അടുത്ത് തന്നെ ഒരു ഡോക്ടറെ കണ്ട് ചില പരിശോധനകള്‍ നടത്തി അലര്‍ജി ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കി എടുക്കാവുന്നതാണ്.
brain development foods for children

Related Stories

No stories found.
Times Kerala
timeskerala.com