തടി കുറയ്ക്കാന്‍ ഇങ്ങനെ വെള്ളം കുടിയ്ക്കൂ | how to drink water for easy weight loss

തടി കുറയ്ക്കാന്‍ ഇങ്ങനെ വെള്ളം കുടിയ്ക്കൂ | how to drink water for easy weight loss

കലോറി കത്തിക്കുവാൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കലോറി കത്തിക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും വേഗത്തിൽ കത്തിക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ചിലപ്പോൾ ആളുക
Published on
how to drink water for easy weight loss

കലോറി കത്തിക്കുവാൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കലോറി കത്തിക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും വേഗത്തിൽ കത്തിക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ചിലപ്പോൾ ആളുകൾക്ക് ചിലപ്പോൾ ദാഹിക്കുന്ന സന്ദർഭങ്ങളുണ്ടാകുമ്പോൾ, ദാഹമാണോ വിശപ്പാണോ അതെന്ന കാര്യത്തിൽ മസ്തിഷ്കം ആശയക്കുഴപ്പത്തിലാവുകയും, അവർ വെള്ളം കുടിക്കുന്നതിന് പകരം ഭക്ഷണം കഴിക്കുന്നുവെന്നും ഗവേഷണങ്ങൾ പറയുന്നു. ഇത് തടി കൂട്ടുന്നു. എന്നാല്‍ വെളളം കുടിയ്ക്കുമ്പോള്‍ വിശപ്പ് കുറയുന്നതിനാല്‍ സ്വാഭാവികമായും ഈ ആശയക്കുഴപ്പം ഇല്ലാതാകുന്നു.
how to drink water for easy weight loss

ഭക്ഷണത്തിന് മുന്‍പായി ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിയ്ക്കുക. ഇത് വയര്‍ നിറയാന്‍ സഹായിക്കുന്നു. ഇതിലൂടെ ഭക്ഷണം കുറയ്ക്കാന്‍ സാധിയ്ക്കും. പ്രത്യേകിച്ചും വിശന്നിരിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കുന്നത്. ഇത്തരത്തില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് കലോറി 75 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് 30-90 മിനിറ്റ് മുമ്പ് വരെ വെള്ളം കുടിയ്ക്കാം..
how to drink water for easy weight loss

ഭക്ഷണത്തിനൊപ്പം ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്ക്കാം. ഇത് ഭക്ഷണത്തിന്റെ തേത് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ എത്തുന്ന കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുപോലെ തണുത്ത വെള്ളം കുടിയ്ക്കുന്നത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇത്തരം വെള്ളം ശരീരത്തില്‍ എത്തുമ്പോള്‍ ആ വെള്ളം ശരീര ഊഷ്മാവിന് അനുസൃതമാക്കാന്‍ ശരീരത്തിലെ കലോറി ഉപയോഗിയ്ക്കുന്നു. ഇതിലൂടെ കൊഴുപ്പ് നീങ്ങാന്‍ സഹായിക്കുന്നു.
how to drink water for easy weight loss

ഭക്ഷണത്തില്‍ വെളളം അടങ്ങിയവ ഭക്ഷണത്തില്‍ വെളളം അടങ്ങിയവ ഉള്‍പ്പെടുത്താം. ഇത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും, വിശപ്പ് കുറയ്ക്കും. തണ്ണിമത്തന്‍, കുക്കുമ്പര്‍, ക്യാബേജ് എന്നിവയെല്ലാം ഇത്തരത്തില്‍ വെള്ളം കൂടുതല്‍ അടങ്ങിയ ഭക്ഷണ വസ്തുക്കളാണ്. ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇവ വെളളമായത് കൊണ്ടുതന്നെ വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. ഇതുപോലെ കരിക്കിന്‍ വെളളം, നാരങ്ങാവെള്ളം പോലുള്ളവയും നല്ലതാണ്. ഇതില്‍ മധുരം ചേര്‍ക്കരുത്. സംഭാരം പോലുള്ളവയും നല്ലതാണ്. വ്യായാമം ഇല്ലാതെ വണ്ണം കുറയ്ക്കാൻ ചില വഴികളിതാ
f34a913fe63215d879d0506042ba9cd2

Related Stories

No stories found.
Times Kerala
timeskerala.com