വീട്ടിലുണ്ടാക്കാം വൈറ്റമിന്‍ സി സെറം | home made vitamin c serum

വീട്ടിലുണ്ടാക്കാം വൈറ്റമിന്‍ സി സെറം | home made vitamin c serum

മുഖസൗന്ദര്യത്തിന് പല തരത്തിലെ സെറം ഇന്ന് ലഭ്യമാണ്. ഇതില്‍ ഒന്നാണ് വൈറ്റമിന്‍ സി സെറം. മുഖത്തെ ചുളിവുകള്‍ മാറാനും ചര്‍മത്തിന് ചെറുപ്പം നല്‍കാനും സഹായിക്കുന്നതാണ് വൈറ്റമിന്‍ സി സെറം.
Published on
home made vitamin c serum

മുഖസൗന്ദര്യത്തിന് പല തരത്തിലെ സെറം ഇന്ന് ലഭ്യമാണ്. ഇതില്‍ ഒന്നാണ് വൈറ്റമിന്‍ സി സെറം. മുഖത്തെ ചുളിവുകള്‍ മാറാനും ചര്‍മത്തിന് ചെറുപ്പം നല്‍കാനും സഹായിക്കുന്നതാണ് വൈറ്റമിന്‍ സി സെറം. ഇത് പലരും റെഡിമെയ്ഡ് ആയി വാങ്ങുന്നതാണ് പതിവ്. ഇത് നമുക്ക് തികച്ചും നാച്വറല്‍ ആയ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിയ്ക്കും. ഇതെങ്ങനെ എന്നറിയാം. 
home made vitamin c serum

ഓറഞ്ച് വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളുമൊക്കെ ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൈപ്പർ പിഗ്മൻ്റേഷൻ, ചുളിവുകൾ, ചർമ്മത്തിലെ പാടുകൾ എന്നിവയൊക്കെ എളുപ്പത്തിൽ മാറ്റാൻ ഓറഞ്ച് സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടഞ്ഞ് കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും ഓറഞ്ച് ഏറെ മികച്ചതാണ്.
home made vitamin c serum

കറ്റാർ വാഴ സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങൾക്ക് ഇതു പരിഹാരമാകുന്നു.
home made vitamin c serum

വൈറ്റമിന്‍ ഇ വൈറ്റമിന്‍ ഇ പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്നാണ്. പുതിയ ചര്‍മ കോശങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിന്‍ ഇ. ഇതു കൊണ്ടു തന്നെ മുറിവുകള്‍ കൊണ്ടുണ്ടാകുന്ന കലകളും വടുക്കളുമെല്ലാം പരിഹരിയ്ക്കപ്പെടുവാന്‍ ഏറ്റവും നല്ലൊരു വഴി കൂടിയാണിത്.
home made vitamin c serum

ഇത് തയ്യാറാക്കാന്‍ ഇത് തയ്യാറാക്കാന്‍ ഓറഞ്ചിന്റെ തൊലിയാണ് വേണ്ടത്. ഓറഞ്ച് നിറത്തിലുള്ള തൊലിയെടുക്കാം. ഇതല്ലെങ്കില്‍ സാധാരണ ലഭിയ്ക്കുന്ന ഓറഞ്ചിന്റെ. ഇതിന്റെ ഉള്‍ഭാഗത്തെ വെളുത്ത നിറത്തിലെ ഭാഗം അല്‍പം ചുരണ്ടിക്കളയുക. പിന്നീട് ഇത് മിക്‌സിയില്‍ അടിച്ചെടുത്ത് പിഴിഞ്ഞെടുക്കാം. ഇതിലേയ്ക്ക് കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. വൈറ്റമിന്‍ ഇ ഓയിലും ഇതിലേക്ക് ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്തിളക്കി മിശ്രിതമാക്കി ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് വയ്ക്കാം. ഇത് ദിവസവും കിടക്കാന്‍ നേരം മുഖത്ത് പുരട്ടാം.
ALLERGIC COUGH

അലർജി ചുമയുടെ സാധാരണ          ട്രിഗറുകൾ തിരിച്ചറിയാം

Related Stories

No stories found.
Times Kerala
timeskerala.com