​ഈ സ്മൂത്തീസ് കുടിച്ചാല്‍ പ്രമേഹവും വണ്ണവും കൂടുമെന്ന ഭയം വേണ്ട |healthy smoothie recipes for diabetes and weight loss

​ഈ സ്മൂത്തീസ് കുടിച്ചാല്‍ പ്രമേഹവും വണ്ണവും കൂടുമെന്ന ഭയം വേണ്ട |healthy smoothie recipes for diabetes and weight loss

ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഓപ്ഷനാണ് പപ്പായയും അതുപോലെ തന്നെ പഴവും. മിതമായി കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് പോലും ഇത് നല്ലതാണ്. ഈ പപ്പായയും അതുപോലെ, ബനാനയും ചേര്‍ത്ത് നല്ലൊരു സ്മൂത്ത
Published on
healthy smoothie

പപ്പായ ബനാന സ്മൂത്തി ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഓപ്ഷനാണ് പപ്പായയും അതുപോലെ തന്നെ പഴവും. മിതമായി കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് പോലും ഇത് നല്ലതാണ്. ഈ പപ്പായയും അതുപോലെ, ബനാനയും ചേര്‍ത്ത് നല്ലൊരു സ്മൂത്തി നമ്മള്‍ക്ക് തയ്യാറാക്കി എടുക്കാന്‍ സാധിക്കും.  ഇത് തയ്യാറാക്കി എടുക്കാന്‍ വേണ്ട ചേരുവകള്‍ നോക്കാം. 1 കപ്പ് നല്ലപോലെ തൊലി കളഞ്ഞ പഴുത്ത പപ്പായ 1 ചെറിയ കഷ്ണം പഴം 1 കപ്പ് തൈര് 1 ടീസ്പൂണ്‍ ചിയ സീഡ്‌സ് കുറച്ച് ഐസ് ക്യൂബ്‌സ്
healthy smoothie

ആപ്പിള്‍ ഈന്തപ്പഴം സ്മൂത്തി ആപ്പിളും അതുപോലെ തന്നെ ഈന്തപ്പഴവും വണ്ണം കുറയ്ക്കാനും അതുപോലെ കൃത്യമായ അളവില്‍ കഴിച്ചാല്‍ പ്രമേഹ രോഗികള്‍ക്കും വളരെ നല്ലതാണ്. ആപ്പിളും ഈന്തപ്പഴവും ചേര്‍ത്ത് നല്ല ഹെല്‍ത്തിയായിട്ടുള്ള സ്മൂത്തി തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഇത് തയ്യാറാക്കാന്‍ എന്തെല്ലാം ചേരുവകള്‍ വേണമെന്ന് നോക്കാം. 1 മീഡിയം വലുപ്പത്തിലുള്ള ആപ്പിള്‍ തൊലി കളഞ്ഞത് 2 ഈന്തപ്പഴം 1 കപ്പ് ഓട് മില്‍ക്ക്, അല്ലെങ്കില്‍ ബദാം മില്‍ക്ക് 1/4 ടീസ്പൂണ്‍ കറുവാപ്പട്ട ഐസ്‌ക്യൂബ്‌സ്
healthy smoothie

ആദ്യം തന്നെ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലപോലെ മിക്‌സിയില്‍ അരച്ചെടുക്കണം. ഇത് നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു നേരത്തെ ആഹാരമായി കഴിക്കാവുന്നതാണ്. 
healthy smoothie

ഡ്രാഗണ്‍ഫ്രൂട് സ്മൂത്തി ഡയറ്റ് എടുക്കുന്നവര്‍ക്ക് ഡ്രാഗണ്‍ഫ്രൂട് നല്ലതാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കാവുന്നതാണ്. ഡ്രാഗണ്‍ഫ്രൂട് ഉപയോഗിച്ച് എങ്ങിനെ നല്ല ഹെല്‍ത്തി സ്മൂത്തി തയ്യാറാക്കാം എന്ന് നോക്കാം.  ഇതിന് വേണ്ട ചേരുവകള്‍ നോക്കാം. 1 പഴുത്ത ഡ്രാഗണ്‍ഫ്രൂട് 1 കപ്പ് നാളികേരവെള്ളം 1 ടീസ്പൂണ്‍ ചിയ സീഡ്‌സ് കുറച്ച് പുതിനയില
healthy smoothie

മേല്‍പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലപോലെ സ്മൂത്തിയാക്കി എടുക്കണം. ഗ്ലൈസമിക് ഇന്‍ഡ്ക്‌സ് കുറഞ്ഞ ഒരു പഴമാണ് ഡ്രാഗണ്‍ഫ്രൂട്. അതിനാല്‍ തന്നെ വണ്ണം കുറയക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രമേഹത്തെ നിയന്ത്രിക്കാന്‍ നോക്കുന്നവര്‍ക്കും ഇത് നല്ലതാണ്.  
healthy smoothie

ദിവസവും 5 പിസ്ത വീതം, കാരണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കുന്ന സ്മൂത്തീസ് ഏതെങ്കിലും ഒരു നേരത്തെ ആഹാരമായാണ് കുടിക്കേണ്ടത്. അതുപോലെ അമിതമായി ഇവ കുടിക്കുന്നത് വിപരീതഫലം നല്‍കിയെന്ന് വരാം. ദിവസേന ഒരു ഗ്ലാസ് വീതം കുടിക്കുന്നതാണ് നല്ലത്. മേല്‍പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലപോലെ സ്മൂത്തിയാക്കി എടുക്കണം. ഗ്ലൈസമിക് ഇന്‍ഡ്ക്‌സ് കുറഞ്ഞ ഒരു പഴമാണ് ഡ്രാഗണ്‍ഫ്രൂട്. അതിനാല്‍ തന്നെ വണ്ണം കുറയക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രമേഹത്തെ നിയന്ത്രിക്കാന്‍ നോക്കുന്നവര്‍ക്കും ഇത് നല്ലതാണ്.   Next story
Variety of prepared food dishes

Related Stories

No stories found.
Times Kerala
timeskerala.com