ചര്‍മത്തിൻ്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പാനീയങ്ങള്‍...... Healthy drinks for glowing skin

ചര്‍മത്തിൻ്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പാനീയങ്ങള്‍...... Healthy drinks for glowing skin

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പുറമെ, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് നിര്‍ണായകസ്ഥാനം വഹിക്കുന്നുണ
Published on
Healthy drinks for glowing skin

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരീരത്തിൻ്റെ  മൊത്തത്തിലുള്ള ആരോഗ്യത്തിന് പുറമെ, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് നിര്‍ണായകസ്ഥാനം വഹിക്കുന്നുണ്ട്. അതേസമയം, വെള്ളത്തിന് പകരം ഹെല്‍ത്തി ഡ്രിങ്ക്‌സ് കുടിക്കുന്നത് ആരോഗ്യവും ചര്‍മത്തിൻ്റെ  തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

Healthy drinks for glowing skin

നാരങ്ങാ-തേന്‍ വെള്ളം ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. നാരങ്ങയിലുള്ള വിറ്റാമിന്‍ സി ചര്‍മത്തിൻ്റെ  തിളക്കം വര്‍ധിപ്പിക്കുന്നു. ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കം ചെയ്യാനും മുഖക്കുരുപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു.

Healthy drinks for glowing skin

ഫ്രൂട്ട് ജ്യൂസ് പഴങ്ങളില്‍ നിന്നുള്ള ജ്യൂസില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചര്‍മത്തിൻ്റെ ആരോഗ്യത്തിന് മികച്ചവയാണ്. ആപ്പിളിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തില്‍ അകാലത്തിലുണ്ടാകുന്ന വാര്‍ദ്ധക്യലക്ഷണങ്ങള്‍ കുറയ്ക്കുന്നു. മാതളപ്പഴത്തിലുള്ള ഘടകങ്ങള്‍ ചര്‍മകോശങ്ങളുടെ നവീകരണത്തെ സഹായിക്കുന്നു

Healthy drinks for glowing skin

ഗ്രീന്‍ ടീ ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഗ്രീന്‍ ടീയിലുള്ള കാറ്റെക്കിന്‍സ് എന്ന ഘടകം ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും

Healthy drinks for glowing skin

മഞ്ഞള്‍ പാല്‍ പതിറ്റാണ്ടുകളായി ചര്‍മത്തിൻ്റെ  ആരോഗ്യത്തിന് പിന്തുടര്‍ന്നുവരുന്ന പാനീയമാണിത്. ആന്റിബയോട്ടിക്, ആന്റിവൈറല്‍ ഗുണങ്ങള്‍ ഇതിന് ഏറെയാണ്.

lotus seeds

Related Stories

No stories found.
Times Kerala
timeskerala.com