കുട്ടികളെ ബാഡ് ടച്ചും ഗുഡ് ടച്ചും പഠിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എന്ത് ? | Good touch and Bad touch

കുട്ടികളെ ബാഡ് ടച്ചും ഗുഡ് ടച്ചും പഠിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എന്ത് ? | Good touch and Bad touch

വീടുകളിൽ നിന്ന് വേണം കുട്ടികളെ ആദ്യം ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ. മാതാപിതാക്കളോട് എല്ലാം തുറന്ന് പറയാനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടത് വളരെ പ്രധാനമാണ്.
Published on
good touch bad touch

കുട്ടികളെവീടുകളിൽ നിന്ന് വേണം കുട്ടികളെ ആദ്യം ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ. മാതാപിതാക്കളോട് എല്ലാം തുറന്ന് പറയാനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടത് വളരെ പ്രധാനമാണ്.  ബാഡ് ടച്ചും ഗുഡ് ടച്ചും പഠിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എന്ത് ?

good touch bad touch

കുട്ടികളുടെ സുരക്ഷ പണ്ട് കാലത്ത് പരിചയമില്ലാത്തവരുടെ അടുത്ത് കുട്ടികളെ ഏൽപ്പിച്ച് പോകാനായിരുന്നു മാതാപിതാക്കൾക്ക് ഭയം. എന്നാൽ ഇന്ന് സ്ഥിതിയല്ല, അടുപ്പക്കാർക്ക് മുന്നിൽ പോലും കുഞ്ഞുങ്ങളെ ഏൽപ്പിച്ചിട്ട് പോകാൻ പലർക്കും ഭയമാണ്. അണുകുടുംബ സാഹചര്യങ്ങൾ വന്നതോടെ ആണ് ഇത്തരം കാര്യങ്ങൾ മാതാപിതാക്കളെ അലട്ടാൻ തുടങ്ങിയത്.

good touch bad touch

അച്ഛനും അമ്മയും ജോലിയ്ക്ക് പോയാൽ ഒറ്റയ്ക്ക് ആകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. കുഞ്ഞിനെ സുരക്ഷിതമായ സാഹചര്യങ്ങളിൽ ഏൽപ്പിച്ചാൽ മാത്രം പോരാ എല്ലാ സാഹചര്യത്തിലും അവരെ സുരക്ഷിതമായി ഇരിക്കാൻ പഠിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്.

good touch bad touch

എന്താണ് ഗുഡ് ചട്ടും ബാഡ് ടച്ചും? കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത് അവരെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കുക എന്നതാണ്. മൂന്ന് വയസ് മുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാവുന്നതാണ്. അമ്മയും അച്ഛനുമല്ലാതെ ആരെങ്കിലും അനാവശ്യ സ്പർശിക്കുന്നതിനെ കുഞ്ഞ് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളോട് ഇത് എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നതാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. വീട്ടിന് പുറത്തും മാത്രമല്ല അകത്തും ഇത് വളരെ പ്രധാനമാണ്.

good touch bad touch

ഇത്തരം സാഹചര്യത്തിൽപ്പെടുമ്പോൾ അരുത് അല്ലെങ്കിൽ നോ പറയാൻ അവരെ പഠിപ്പിക്കുന്നതാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ സാഹചര്യങ്ങളിലും ചിലപ്പോൾ കുട്ടികൾ മാതാപിതാക്കൾക്ക് ഒപ്പം ആകണമെന്നില്ല അത് കാരണം ഇത്തരം അവസ്ഥകളിൽ സ്വയം പ്രതിരോധം പോലെയാണ് അവരെ ഇത് പഠിപ്പിക്കുന്നത്. ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് മാതാപിതാക്കളോട് പറയാനുള്ള മനകരുത്തും കുട്ടികൾക്ക് ഇതിൽ നിന്ന് ലഭിക്കും.

good touch bad touch

എങ്ങനെ പറഞ്ഞ് മനസിലാക്കാം? കുട്ടികളോട് കഥ പറയുന്നത് പോലെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാവുന്നതാണ്. അവർക്ക് അതിൽ ഒരുപാട് സംശയങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്, അത് വളരെ ശാന്തമായി പറഞ്ഞ് മനസിലാക്കുക. ചിത്രങ്ങളിലൂടെയും കഥകളിലൂടെയും കാര്യങ്ങൾ പറയുന്നത് അവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കും.

good touch bad touch

സ്കൂളികളിൽ ഇത്തരം കാര്യങ്ങൾ സംബന്ധിച്ച ബോധവത്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയോ ഇല്ലെങ്കിൽ മാതാപിതാക്കൾ അത് പറഞ്ഞ് മനസിലാക്കി കൊടുക്കുകയോ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് അവരുടെ ശരീരഭാ​ഗങ്ങളുടെ ശരിയായ പേര് പറഞ്ഞ് മനസിലാക്കി കൊടുക്കണം. സ്വകാര്യ ഭാ​ഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വിധം ആരെങ്കിലും തൊട്ടാൽ മാതാപിതാക്കളോട് പറയാൻ അവരെ പറഞ്ഞ് മനസിലാക്കണം.

cropped-Yoga_stock.webp

യോഗയുടെ ഗുണങ്ങൾ

Related Stories

No stories found.
Times Kerala
timeskerala.com