കഴുത്തിലെ കറുത്ത പാടുകള്‍ അകറ്റാം: വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍… | Get rid of dark spots on the neck: you can try these things at home...

കഴുത്തിലെ കറുത്ത പാടുകള്‍ അകറ്റാം: വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍… | Get rid of dark spots on the neck: you can try these things at home...

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം
Updated on
CURD

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഇതിനായി രണ്ട് ടേബിൾ സ് പൂൺ തൈര് ഒരു ടീസ് പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം 20 മിനിറ്റ് കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

POTATO

ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

TURMARIC

കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും മഞ്ഞള്‍ സഹായിക്കും. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീസ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ഇനി ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക.

ALOVERA

കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം.

BADAM OIL

ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. 25 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകാം.

Boat with many passengers near island mountains

Related Stories

No stories found.
Times Kerala
timeskerala.com