വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ | Foods to Eat Before a Workout

വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ | Foods to Eat Before a Workout

ബനാന സ്മൂത്തി വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡിക
Published on
Foods to Eat Before a Workout

ബനാന സ്മൂത്തി വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

These foods can be included in the diet to maintain eye health…

മധുരക്കിഴങ്ങ് കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസ്സാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് കുറവുമാണ്. അതിനാല്‍ കഠിനമായ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ പോലും ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യാന്‍ മധുരക്കിഴങ്ങ് സഹായിക്കുന്നു. .

Foods to Eat Before a Workout

ബ്ലാക്ക് കോഫിയും ഒരു വാഴപ്പഴവും വര്‍ക്കൗട്ടിന് മുമ്പായി ഒരു ബ്ലാക്ക് കോഫിയും ഒരു വാഴപ്പഴവും കഴിക്കാം. ശരീരത്തിന് ആവശ്യമായ ബലവും ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ ബ്ലാക്ക് കോഫി സഹായിക്കും. അതുപോലെ വാഴപ്പഴം വേഗത്തില്‍ ദഹിക്കുന്നതും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

Green Coconut

ഇളനീര്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു ഇടയ്ക്കിടയ്ക്ക് വെള്ളം ദാഹിക്കുകയും ചെയ്യും. അതിനാല്‍ നിര്‍ജലീകരണം തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഇളനീര്‍. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

Foods to Eat Before a Workout

ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടറും ഒരു ഹോള്‍ ഗ്രെയ്ന്‍  ബ്രെഡും വര്‍ക്കൗട്ടിന് മുമ്പായി ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടറും ഒരു ഹോള്‍ ഗ്രെയ്ന്‍ ബ്രെഡും കഴിക്കാം എന്നും ലവ്‌നീത് ബത്ര പറയുന്നു. ഇത് ഏറെ നേരം ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതില്‍ നല്ല കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.

These foods can be included in the diet to maintain eye health…

Related Stories

No stories found.
Times Kerala
timeskerala.com