രോഗപ്രതിരോധശേഷി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍… foods to boost immunity…

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍… foods to boost immunity…

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന
Published on
ORANGE

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

EGG

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

CURD

തൈര് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. വേനൽക്കാലത്ത് മോര് കുടിക്കുന്നതും ധാരാളം ​ഗുണങ്ങൾ നൽകുന്നു. 

spinach

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉയര്‍ന്ന ഉറവിടമായതിനാല്‍ ചീര രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

GARLIC

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. സുഗന്ധവ്യഞ്ജനങ്ങൾ രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും, പ്രത്യേകിച്ച് ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.

Iജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
Variety of prepared food dishes

Related Stories

No stories found.
Times Kerala
timeskerala.com