Web Stories
ഭക്ഷണത്തിലെ അലര്‍ജി ; അറിയേണ്ട ചില കാര്യങ്ങള്‍ | Food Allergy
പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറം ലഭിക്കാനായി ചേര്‍ക്കുന്ന കളറിങ് ഏജന്റുകള്‍ തുടങ്ങിയവയും അലര്‍ജിക്ക് കാരണമാകാം.
ഒന്ന് : പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറം ലഭിക്കാനായി ചേര്‍ക്കുന്ന കളറിങ് ഏജന്റുകള്‍ തുടങ്ങിയവയും അലര്‍ജിക്ക് കാരണമാകാം.
രണ്ട് : ചിലര്‍ക്ക് പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുകയുമില്ല. വേവിക്കുമ്പോള്‍ അലര്‍ജനുകള്‍ നശിക്കുന്നതാണ് കാരണം.
മൂന്ന് : ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ് ഏറ്റവും കൂടുതലും ബാധിക്കുന്നത്.
നാല് : ത്വക്കില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരം ചൊറിഞ്ഞ് തടിക്കുക, ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, നീരുകെട്ടുക, ചൂട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.
അഞ്ച് : അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോഴാകട്ടെ ഭക്ഷണം ദഹിക്കാന്‍ തുടങ്ങിയതിനുശേഷം വളരെ മണിക്കൂറുകള്‍ ക്കുശേഷം മാത്രമേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുള്ളൂ.
ദഹനപ്രശ്‌നം ഉണ്ടാകുന്നതിനു പിന്നില്‍ ഈ കാരണങ്ങള്‍