പ്രമേഹം തടയാന്‍ അഞ്ച് മാര്‍ഗങ്ങള്‍ | Five ways to prevent diabetes

പ്രമേഹം തടയാന്‍ അഞ്ച് മാര്‍ഗങ്ങള്‍ | Five ways to prevent diabetes

പകർച്ചവ്യാധി പോലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് പ്രമേഹവും അതുണ്ടാക്കുന്ന സങ്കീർണതകളും. പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിച്ചുനിർത്തുന്നതിലും അതീവശ്രദ്ധ അനിവാര്യമായി മാറിയിരിക്കുന്നു.
Published on
diabetics

പകർച്ചവ്യാധി പോലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് പ്രമേഹവും അതുണ്ടാക്കുന്ന സങ്കീർണതകളും. പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിച്ചുനിർത്തുന്നതിലും അതീവശ്രദ്ധ അനിവാര്യമായി മാറിയിരിക്കുന്നു.

diabetics

1) നിത്യവ്യായാമം ശീലിക്കുക കേരളത്തിൽ നാമമാത്രമായ ആളുകൾ മാത്രമാണ് നല്ല ശാരീരിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത്. വളരെ കുറച്ചുപേർ മാത്രമേ ആരോഗ്യം സംരക്ഷിക്കാനായി നിത്യവ്യായാമത്തിൽ ഏർപ്പെടാറുള്ളൂ. ദിവസവും ഒരു മണിക്കൂർ വേഗത്തിൽ നടക്കുന്നത് പ്രമേഹരോഗ സാധ്യത 34 ശതമാനം കുറയ്ക്കുന്നു.

diabetics

2) ആരോഗ്യദായകമാക്കാം ഭക്ഷണരീതി. ഇപ്പോൾ തവിടുകളഞ്ഞ് മിനുക്കിയ അരിയും സംസ്ക്കരിച്ച ഗോതമ്പും (മൈദ) സംസ്ക്കരിച്ചതും അല്ലാത്തതുമായ മാംസ്യവും കൊഴുപ്പും ട്രാൻസ്‌ഫാറ്റും അടങ്ങിയ ജങ്ക് ഫുഡുകളും അടക്കം പോഷകം കുറഞ്ഞതും എന്നാൽ കലോറി കൂടിയതുമായ ഭക്ഷ്യവസ്തുക്കളാണ് നമ്മൾ അധികവും ഉപയോഗിക്കുന്നത്. ഇവ അമിതവണ്ണത്തിനും മറ്റ് ജീവിതശൈലി രോഗങ്ങൾക്കും വഴിയൊരുക്കും

diabetics

3) ശരീരഭാരം കുറയ്ക്കുക അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ മുതലായ കാർബോഹൈഡ്രേറ്റുകൾ ആഹാരത്തിന്റെ നാലിലൊന്നായി കുറയ്ക്കുക. ബാക്കി നാലിലൊന്ന് മാംസ്യം, മീൻ, മുട്ട, പയറുവർഗങ്ങൾ, പാലുത്‌പന്നങ്ങൾ മുതലായവയിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ശരീരഭാരം കുറയണമെങ്കിൽ ആഹാരത്തിന്റെ അളവും കുറയ്ക്കണം. രാത്രിയാഹാരം നേരത്തെ കഴിക്കുകയും അത് ലഘുവാക്കുകയും വേണം

diabetics

4) പുകവലി ശീലം ഉപേക്ഷിക്കുക പ്രമേഹസാധ്യത കൂട്ടുന്ന മറ്റൊരു ഘടകമാണ് പുകലലി. പുകവലിക്കാരിൽ രോഗസാധ്യത 45 ശതമാനം കൂടുതലാണ്.

diabetics

5) മദ്യപാനം ഒഴിവാക്കുക അമിത മദ്യപാനം പ്രമേഹരോഗസാധ്യത മൂന്ന് ഇരട്ടിയിലധികം കൂട്ടുന്നു. കൂടാതെ അമിതഭാരം, ട്രൈഗ്ലിസറൈഡ് വർധന, പാൻക്രിയാറ്റിസ്, കരൾ രോഗങ്ങൾ മുതലായവയും കാരണമാകും. ആരോഗ്യകരമായ ശീലങ്ങൾ രോഗം വന്നതിനുശേഷം തുടങ്ങാൻ കാത്തിരിക്കരുത്. ബാല്യം മുതൽ അത് കുട്ടികളെ ശീലിപ്പിക്കണം. 

5 Common Childhood Illnesses

5 സാധാരണ ബാല്യകാല രോഗങ്ങൾ

NEXT  STORY

Related Stories

No stories found.
Times Kerala
timeskerala.com