ച‍‍‍ർമ്മത്തിന് തിളക്കം ലഭിക്കാൻ ഒരു മാജിക് ഡ്രിങ്ക് | Drink for glowing skin

ച‍‍‍ർമ്മത്തിന് തിളക്കം ലഭിക്കാൻ ഒരു മാജിക് ഡ്രിങ്ക് | Drink for glowing skin

വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന പാനീയമാണിത്. വെറും 3 ചേരുവകളാണിതിനുള്ളത്. വെറും 3 ചേരുവകൾ മാത്രം മതി ഈ അത്ഭുത ഡ്രിങ്ക് തയാറാക്കാൻ.
Published on
abc drink

വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന പാനീയമാണിത്. വെറും 3 ചേരുവകളാണിതിനുള്ളത്. വെറും 3 ചേരുവകൾ മാത്രം മതി ഈ അത്ഭുത ഡ്രിങ്ക് തയാറാക്കാൻ. 
abc drink

മാതളം ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് മാതളമെന്ന് എല്ലാവർക്കുമറിയാം. ഹീമോഗ്ലോബിൻ കുറവുള്ളവർക്ക് ഏറ്റവും മികച്ച പഴമാണ് മാതളം. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മാതളം. രോഗപ്രതിരോധ ശേഷി കൂട്ടാൻ മാത്രമല്ല സൗന്ദര്യത്തിനും ഏറെ മികച്ചതാണ് മാതളം. ദിവസവും മാതളം കഴിക്കാൻ സാധിക്കില്ലെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും മാതളം കഴിക്കാൻ ശ്രദ്ധിക്കണം.
abc drink

ബീറ്റ്‌റൂട്ട് നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വൈറ്റമിൻ സി, അയൺ സോഡിയം, പൊട്ടാസ്യം. ജീവസം സി എന്നിവയെല്ലാം ബീറ്റ്റൂട്ടിലുണ്ട്. ചർമ്മ സംരക്ഷണത്തിൽ പ്രധാനിയായ വൈറ്റമിൻ സിയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. മുഖക്കുരു, മുഖത്തെ ചുളിവുകൾ, കരിവാളിപ്പ് എന്നിവയെല്ലാം മാറ്റി മുഖത്ത് തിളക്കവും നിറവും ലഭിക്കാൻ ബീറ്റ്റൂട്ടിലെ ആൻ്റി ഓക്സിഡൻ്റുകൾ വളരെയധികം സഹായിക്കും.
abc drink

കാരറ്റ് എല്ലാ വീടുകളിലും വളരെ സുലഭമായി കാണുന്നതാണ് കാരറ്റ്. ഇത് ചുമ്മാ കഴിക്കാൻ താത്പര്യമുള്ള ആളുകളും ധാരാളമാണ്. കാരറ്റ് കഴിച്ചാൽ കാഴ്ച ശക്തി മാത്രമല്ല ചർമ്മത്തിനും ധാരാളം ഗുണം ലഭിക്കും. കാരറ്റ് ജ്യൂസായും അല്ലാതെയും കഴിക്കുന്നത് വളരെ നല്ലതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചർമ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കും. മുഖക്കുരു, വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ എന്നിവ മാറ്റാൻ മികച്ചതാണ് കാരറ്റ്.
abc drink

ജ്യൂസ് തയാറാക്കുന്ന വിധം അര കപ്പ് മാതളം, കാൽ കപ്പ് ബീറ്റ്റൂട്ട്, അര കപ്പ് കാരറ്റ് എന്നിവയാണ് ഈ ഡ്രിങ്ക് തയാറാക്കാൻ ആവശ്യമുള്ളത്. എല്ലാ ചേരുവകളും നന്നായി മിക്സിയിലിട്ട് അരച്ച് ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്. മധുരം ചേർക്കാതെ വേണം ഈ ജ്യൂസ് തയാറാക്കാൻ. ചർമ്മത്തിൻ്റെ ഭംഗിയും മൃദുത്വം തിളക്കവുമൊക്കെ നിലനിർത്താൻ ഏറ്റവും മികച്ച പാനീയമാണിത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വേണം ഇത് കുടിക്കാൻ.
Healthy drinks for glowing skin

ചര്‍മത്തിൻ്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പാനീയങ്ങള്‍……

Related Stories

No stories found.
Times Kerala
timeskerala.com