നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും.
ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യവും നാരുകളുടെ ഉയര്‍ന്ന സാന്ദ്രതയും കാരണം, തേങ്ങാവെള്ളം നിങ്ങളുടെ ദഹനത്തെ സഹായിക്കും.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും തേങ്ങാവെള്ളം കുടിക്കാം. ഇതില്‍ കുറഞ്ഞ കലോറി മാത്രമേയുള്ളൂ.
ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് രാസവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജൈവ-സജീവ എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ദിവസത്തില്‍ 3-4 തവണയെങ്കിലും തേങ്ങാവെള്ളം കുടിക്കുന്നത് തടി കുറക്കാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും തേങ്ങാവെള്ളത്തില്‍ നിന്നും ലഭിക്കും
ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ തേങ്ങാവെള്ളം സഹായിക്കുന്നു.