കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടാനും ഹൃദയത്തിൻ്റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും കാരണമാകും.
Fast Food
നേരത്തെ സൂചിപ്പിച്ച പോലെ വളരെ ഉയര്‍ന്ന തോതില്‍ കലോറികളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം ഉയരാന്‍ കാരണമാകും. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി, വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
പലപ്പോഴും ഫാസ്റ്റ് ഫുഡില്‍ ഫൈബറിൻ്റെ അളവ് കുറവായിരിക്കും. കൂടാതെ കാര്‍ബോഹൈട്രേറ്റിൻ്റെ അളവും പഞ്ചസാരയുടെ അളവും കൂടുതലാകാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും അതുവഴി ടൈപ്പ് 2 പ്രമേഹം വരാനുമുള്ള സാധ്യത കൂടാനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചില വിറ്റാമിനുകളുടെ കുറവ് ഉണ്ടാകാനും ഫാസ്റ്റ് ഫുഡ് ശീലം കാരണമാകും. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാന്‍ ശ്രമിക്കുക.