ദഹനപ്രശ്‌നം ഉണ്ടാകുന്നതിനു പിന്നില്‍ ഈ കാരണങ്ങള്‍ | Digestive Problem

ദഹനപ്രശ്‌നം ഉണ്ടാകുന്നതിനു പിന്നില്‍ ഈ കാരണങ്ങള്‍ | Digestive Problem

ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.
Published on
digestive problem

നല്ല ഉറക്കം ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.

digestive problem

വ്യായാമം ദഹന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്‌ക്വാറ്റ്, പ്രാണായാമം, കോണി പടികള്‍ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

digestive problem

വജ്രാസനം വജ്രാസനം ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇത് ഗുണകരമാണ്. വജ്രാസന ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. മാത്രമല്ല മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.

digestive problem

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഫൈബറിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഫൈബര്‍ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടല്‍ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, വന്‍കുടല്‍ ഭിത്തിയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ച ഇലക്കറികളും ഉള്‍പ്പെടുത്തുക.

migraine avoid

Related Stories

No stories found.
Times Kerala
timeskerala.com