ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, കൊളസ്‌ട്രോള്‍ കുറയ്ക്കാം | Reduce Cholesterol

ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, കൊളസ്‌ട്രോള്‍ കുറയ്ക്കാം | Reduce Cholesterol

നട്‌സുകള്‍ പൊതുവേ ആരോഗ്യത്തിന് മികച്ചതാണെന്ന് നമുക്കറിയാം. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ സഹായിക്കുന്നു.
Published on
Reduce Cholesterol

നട്‌സ്… നട്‌സുകള്‍ പൊതുവേ ആരോഗ്യത്തിന് മികച്ചതാണെന്ന്  നമുക്കറിയാം. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ സഹായിക്കുന്നു. ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും. നട്‌സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകര്‍ പറയുന്നു.

Reduce Cholesterol

ഓട്‌സ്… രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റ ഗ്ലൂക്കന്‍ എന്ന ഫൈബര്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഓട്‌സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 1, ബി 5, അയണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.  
Reduce Cholesterol

പയര്‍വര്‍ഗങ്ങള്‍… പ്രോട്ടീന്റെ ഉറവിടമാണ് പയര്‍വര്‍ഗങ്ങള്‍. പയറില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങള്‍ കൊഴുപ്പും കലോറിയും കുറയ്ക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Curry Leaves

വെറും വയറ്റില്‍ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ!!

Related Stories

No stories found.
Times Kerala
timeskerala.com