കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ ശീലമാകാം  | Children can get used to these foods to boost immunity

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ ശീലമാകാം | Children can get used to these foods to boost immunity

ഇതിലെ സമ്പുഷ്ടമായ കാല്‍സ്യം തന്നെയാണ് ഗുണം നല്‍കുന്നത്. ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവയെക്കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് രോ
Published on
immunity

തൈര് ഇതിലെ സമ്പുഷ്ടമായ കാല്‍സ്യം തന്നെയാണ് ഗുണം നല്‍കുന്നത്. ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവയെക്കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികൾക്ക് സാലഡായോ അല്ലാതെയോ നൽകാവുന്നതാണ്.ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

immunity

ബദാം ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. പാലിലോ അല്ലാതെ പൊടിച്ചോ കുട്ടികൾക്ക് ബദാം നൽകാവുന്നതാണ്.

immunity

മുട്ട അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മാത്രമല്ല മുട്ടയിൽ സെലിനിയം പോലുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

immunity

റാ​ഗി വിവിധതരം മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ, അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. റാഗിയില്‍ കാത്സ്യം ധാരാളമടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്

mango

മാമ്പഴത്തിൻ്റെ ഗുണങ്ങൾ അറിയണ്ടേ

Related Stories

No stories found.
Times Kerala
timeskerala.com