രക്തദാനം: ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ... | Blood Donation

രക്തദാനം: ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ... | Blood Donation

ആരോഗ്യമില്ലാത്ത ഒരാൾ രക്തദാനം നടത്തുമ്പോൾ ദാതാവിനും സ്വീകർത്താവിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഒരു തവണ രക്തം കൊടുത്തയാൾ മൂന്നു മാസം കഴിഞ്ഞേ പിന്നീട് രക്തം കൊടുക്കാൻ പാടുള്ളൂ
Published on
blood donation

ആരോഗ്യമില്ലാത്ത ഒരാൾ രക്തദാനം നടത്തുമ്പോൾ ദാതാവിനും സ്വീകർത്താവിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഒരു തവണ രക്തം കൊടുത്തയാൾ മൂന്നു മാസം കഴിഞ്ഞേ പിന്നീട് രക്തം കൊടുക്കാൻ പാടുള്ളൂ. വർഷത്തിൽ പരമാവധി മൂന്നോ നാലോ തവണ ദാനം ചെയ്താൽ മതി. സ്ത്രീകൾ നാലുമാസം കൂടുമ്പോഴേ രക്തദാനം നടത്താവൂ. ഒരു രോഗിയുടെ ശരീരത്തിലെ രക്തത്തിന്റെ 20% എങ്കിലും നഷ്ടപ്പെട്ടാൽ മാത്രമേ രക്തം കൊടുക്കേണ്ട സാഹചര്യം വരുന്നുള്ളൂ .

blood donation

ദാതാവ് ശ്രദ്ധിക്കേണ്ടവ  ∙ രക്തദാനത്തിനു നാലുമണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. അത് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാൽ നന്ന്.  ∙ തലേദിവസം രാത്രി നന്നായി ഉറങ്ങിയിട്ടുണ്ടാകണം.  ∙ രക്തദാനത്തിനു ശേഷം 15 മിനിറ്റ് ആശുപത്രിയിൽ വിശ്രമിക്കണം. ചിലർക്ക് തലകറക്കത്തിനുള്ള സാധ്യത ഉള്ളതിനാലാണ് വിശ്രമം നിർദേശിക്കുന്നത്.  ∙ അതോടൊപ്പം ലഘുപാനീയം (ജ്യൂസ് പോലുള്ളവ) കഴിക്കണം. അരമണിക്കൂറിനകം തിരിച്ചു പോകാം.

blood donation

∙ മദ്യപിച്ച് 24 മണിക്കൂറെങ്കിലും കഴിയാതെ രക്തദാനം നടത്തരുത്.  ∙ ബിപി സാധാരണ നിലയിലാണെങ്കിലേ രക്തം നൽകാവൂ.  ∙ കാലിന്റെ ഭാഗവും തലയുടെ ഭാഗവും ഉയർത്താനും  താഴ്ത്താനും കഴിയുന്നതരം കിടക്കകളിലാണ്  രക്തമെടുക്കുമ്പോൾ കിടത്തുക.   ∙ ഏതാണ്ട് 10 മിനിറ്റു കൊണ്ട് രക്തമെടുത്ത് കഴിയും.

Fill in some text
blood donation

രക്തദാനത്തിനു ശേഷം ∙ അടുത്ത നാലുമണിക്കൂറിൽ ധാരാളം വെള്ളം കുടിക്കണം.  ∙ 12 മണിക്കൂർ സമയത്തേക്ക് മദ്യപിക്കരുത്.  ∙ രണ്ടു മണിക്കൂർ നേരത്തേക്ക് പുകവലിക്കരുത്.  ∙ നാലുമണിക്കൂറോളം സമയത്തേക്ക് വാഹനം ഓടിക്കരുത്.  ∙ 24 മണിക്കൂർ നേരത്തേക്ക് ആയാസമുള്ള ജോലിയും വ്യായാമവും ഒഴിവാക്കണം.

blood donation

തിരിച്ചുകിട്ടും രണ്ടു ദിവസം കൊണ്ട്  ഒരു തവണ ദാനം ചെയ്യുമ്പോൾ നമുക്ക് നഷ്ടമാകുന്ന രക്തത്തിന്റെ അളവ് രണ്ടുദിവസത്തിനകവും ഘടന രണ്ടുമാസത്തിനകവും പുനഃസ്ഥാപിക്കപ്പെടും. ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ലോബിൻ അളവ് ശരാശരി 14–15 ഗ്രാം / ഡെസി ലീറ്റർ ആണ്. സ്ത്രീക്ക് 12–13 ഗ്രാം / ഡെസി ലീറ്ററും.

blood donation

പരിശോധനകൾ നിർബന്ധം  പ്രമേഹം, ഉയർന്ന രക്തസമ്മർദം, മാനസിക രോഗങ്ങൾ, മഞ്ഞപ്പിത്തം, മലമ്പനി, സമീപകാലത്ത് ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തുടങ്ങിയവരൊന്നും രക്തം ദാനം ചെയ്യാൻ പാടില്ല. ഇത്തരം അസുഖങ്ങളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ ഒരു വ്യക്തിയിൽനിന്ന് രക്തമെടുക്കാറുള്ളൂ. സ്ത്രീകളിൽനിന്ന് ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ആർത്തവകാലത്തും രക്തം സ്വീകരിക്കില്ല.

blood donation

വിൻഡോ പിരിയഡ്  എയ്ഡ്സിനു കാരണമായ എച്ച്ഐവി രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞേ എലീസ ടെസ്റ്റിലൂടെ അത് പ്രകടമാകൂ. രോഗാണുബാധ പ്രകടമാകാത്ത ഈ സമയത്തെ വിൻഡോ പിരിയഡ് എന്നാണ് പറയുന്നത്.

Good touch bad touch

കുട്ടികളെ ബാഡ് ടച്ചും ഗുഡ് ടച്ചും പഠിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എന്ത് ?

Related Stories

No stories found.
Times Kerala
timeskerala.com