മെഡിറ്റേഷൻ ശീലിച്ചാലുള്ള ഗുണങ്ങൾ | benefits of meditation

മെഡിറ്റേഷൻ ശീലിച്ചാലുള്ള ഗുണങ്ങൾ | benefits of meditation

എന്തുകൊണ്ട് മെഡിറ്റേഷൻ എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് മൊത്തത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.
Published on
benefits of meditation

എന്തുകൊണ്ട് മെഡിറ്റേഷൻ എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് മൊത്തത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ധ്യാനം ശീലിക്കുന്നത് ദേഷ്യം കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം അറിയാമോ? മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയിൽ ശാന്തമായും സമാധാനത്തോടെയും കാര്യങ്ങൾ നേരിടാനുള്ള കഴിവ് ഉണ്ടാകുന്നു. കൂടാതെ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവും കൈവരിക്കുന്നു. ധ്യാനം ഞാനെന്ന ഭാവം സൃഷ്ടിക്കുന്ന പ്രതിരോധത്തെ ലഘൂകരിക്കുന്നു. ഇത് ശാന്തത, വ്യക്തത, ക്ഷമ എന്നിവ വർദ്ധിപ്പിക്കുന്നു.

benefits of meditation

മനസ്സാന്നിധ്യം കൈവിടാതിരിക്കാൻ ധ്യാനം നിങ്ങളെ നല്ല മനസ്സാന്നിദ്ധ്യത്തോടെ ജീവിക്കാൻ സഹായിക്കുകയും ഉത്കണ്ഠയെ കൂടുതൽ ലഘൂകരിച്ചുകൊണ്ട് ഈ നിമിഷത്തിൽ ജീവിക്കാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ബോധപൂർവമായ ജീവിതമാണ് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകുന്നത്, നിങ്ങളുടെ ദൈനംദിന ഊർജ്ജങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.

benefits of meditation

ശ്രദ്ധ കേന്ദ്രീകരിക്കാൻ  ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന് നിങ്ങൾ പാത്രങ്ങൾ കഴുകുകയാണെങ്കിൽ, ആ നിമിഷം ആ പ്രവൃത്തിയിൽ ശ്രദ്ധിക്കുക. അല്ലാതെ, പാത്രം കഴുകുമ്പോൾ മനസ്സ് മറ്റെവിടെയെങ്കിലുമാണെങ്കിൽ നിങ്ങൾ ചെയ്യുന്ന പ്രവൃത്തി എന്ത് തന്നെയായാലും അത് കൂടുതൽ സങ്കീർണ്ണമായേക്കാം. മെഡിറ്റേഷൻ ശീലിക്കുന്നത് മനസിന് ശാന്തത നൽകാനും മനസിനെ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

benefits of meditation

സമ്മർദ്ദം കുറയ്ക്കാൻ സമ്മർദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കിൽ നാം പോലും അറിയാതെ ചിന്തകൾ പിടിവിട്ട് പോകും. മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു. ഏകാഗ്രത വർധിപ്പിക്കാൻ മെഡിറ്റെഷൻ ശീലിക്കുന്നതിന്റെ പ്രധാന ഗുണം ഏകാഗ്രത വളർത്തിയെടുക്കാം എന്നതാണ്. ഇതോടൊപ്പം ശ്രദ്ധ മെച്ചപ്പെടുത്താനും മെഡിറ്റേഷൻ സഹായിക്കുന്നു

benefits of meditation

നല്ല ഉറക്കത്തിന് ഉറക്ക പ്രശ്നങ്ങളുണ്ടോ? എങ്കിൽ ധ്യാനം പതിവാക്കി നോക്കൂ... സമ്മർദ്ദവും ഉൽക്കണ്ഠയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെഡിറ്റേഷൻ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങൾ കുറയുകയും നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യും. ശ്വസന പ്രശ്നങ്ങൾക്ക് പരിഹാരം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും മെഡിറ്റേഷൻ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

benefits of rose water

റോസ് വാട്ടർ പുരട്ടി മുഖം മിനുക്കാം

Related Stories

No stories found.
Times Kerala
timeskerala.com