ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയോ.? BENEFITS OF JACKFRUIT

ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയോ.? BENEFITS OF JACKFRUIT

രക്തസമ്മര്‍ദം കുറയ്ക്കാന്‍ ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ
Updated on
JACK FRUIT

രക്തസമ്മര്‍ദം കുറയ്ക്കാന്‍ ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്.

JACK FRUIT

എല്ലുകളെ ബലമുള്ളതാക്കാന്‍ ചക്കയില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക.

JACK FRUIT

കണ്ണുകള്‍ക്ക് ഗുണം ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.

JACK FRUIT

ചര്‍മ്മത്തിന് മൃദുത്വം നല്‍കാൻ ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും സഹായിക്കും. ചര്‍മ്മത്തിനു മൃദുത്വം ഉണ്ടാകുന്നത് പ്രായക്കുറവ് തോന്നിക്കും.ഇവയിലെ ജീവകം എ ആണ് ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നത്.

JACK FRUIT

പ്രതിരോധ ശേഷി കൂട്ടാൻ ചക്കയില്‍ ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കുവാനും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കുവാനും ചക്കയ്ക്ക് കഴിയും.

JACK FRUIT

മലബന്ധം തടയാൻ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശക്തിപ്പെടുന്നതിനും മലബന്ധം തടയാനും ചക്ക സഹായിക്കുന്നു.

woman wearing green top standing near Flatiron building

OVER FOOD

Related Stories

No stories found.
Times Kerala
timeskerala.com