ദിവസവും ഓരോ നെല്ലിക്ക കഴിച്ചാൽ....? | benefits of gooseberry

ദിവസവും ഓരോ നെല്ലിക്ക കഴിച്ചാൽ....? | benefits of gooseberry

വിറ്റാമിൻ സി വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിനും സന്ധികൾക്കും കൊളാജൻ രൂപീകരണത്തിന
Published on
benefits of gooseberry

വിറ്റാമിൻ സി വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിനും സന്ധികൾക്കും കൊളാജൻ രൂപീകരണത്തിനും സഹായിക്കുകയും ശക്തമായ ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യും.

benefits of gooseberry

ആന്റിഓക്സിഡന്റ് ഗുണങ്ങൾ പോളിഫെനോൾസ്, ഫ്‌ലേവനോയ്ഡുകൾ, ടാന്നിൻസ് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് കോശങ്ങൾ നശിക്കുന്നത് തടയുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

benefits of gooseberry

ദഹനം മെച്ചപ്പെടുത്തുന്നു ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ് നെല്ലിക്ക. നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യും. മലബന്ധം തടയുകയും ചെയ്യുന്നു.പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനക്കേട്, വയറുവീർക്കൽ എന്നിവ കുറക്കുകയും ചെയ്യും.

benefits of gooseberry

ഹൃദയാരോഗ്യത്തിന് നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. നെല്ലിക്കയിലെ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

benefits of gooseberry

മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉയർന്ന വൈറ്റമിൻ സി ഉള്ളടക്കവും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉള്ളതിനാൽ കേശസംരക്ഷണത്തിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും നെല്ലിക്ക ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പതിവായി നെല്ലിക്ക കഴിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇതിന്റെ ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ പ്രശ്‌നങ്ങൾ തടയുകയും മുഖക്കുരു കുറയ്ക്കാനും സഹായിക്കും.

benefits of gooseberry

പാർശ്വഫലങ്ങൾ ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും നെല്ലിക്ക മിതമായ അളവിൽ മാത്രമേ കഴിക്കാവൂ. അമിതമായ അളവിൽ നെല്ലിക്ക കഴിക്കുന്നത് മൂലം ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ, വയറിളക്കം അല്ലെങ്കിൽ അലർജി പോലുള്ള പാർശ്വഫലങ്ങളും അനുഭവപ്പെടാം. അതുകൊണ്ടുതന്നെ നെല്ലിക്ക ദിവസവും കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും. ഡോക്ടറുടെ നിർദേശം സ്വീകരിച്ച ശേഷം മാത്രം നെല്ലിക്ക പതിവായി കഴിക്കുക. 

c serum

Related Stories

No stories found.
Times Kerala
timeskerala.com