കശുവണ്ടി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ  | Benefits of cashews

കശുവണ്ടി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ | Benefits of cashews

കശുവണ്ടി കഴിക്കുന്നത് അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഇരുമ്പിന്റെ അഭാവത്തിൽ നിന്നാണ് വിളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ ചെമ്പിന്റെ കുറവ് ഉണ്ടാകുന്നത് തടയാൻ കശുവണ്ടി പതിവായി കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ
Published on
Benefits of cashews

കശുവണ്ടി കഴിക്കുന്നത് അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഇരുമ്പിന്റെ അഭാവത്തിൽ നിന്നാണ് വിളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ ചെമ്പിന്റെ കുറവ് ഉണ്ടാകുന്നത് തടയാൻ കശുവണ്ടി പതിവായി കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

Benefits of cashews

സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളം കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചർമ്മത്തിന് വളരെ അത്യാവശ്യമാണ്. സ്‌കിൻ കാൻസറിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

Benefits of cashews

'പ്രമേഹമുള്ള ആളുകൾക്ക് പലപ്പോഴും അനുഭവപ്പെടുന്ന കാലിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മരവിപ്പ് ചികിത്സിക്കാൻ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. ദിവസവും ഒരു പിടി കശുവണ്ടി കഴിയ്ക്കുന്നത് രാത്രി കാലിലെ വേദന കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കശുവണ്ടി ഗുണം ചെയ്യും..

Benefits of cashews

' കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കശുവണ്ടിയിലെ ആന്റി ഓക്‌സിഡന്റുകളാണ് സീയാക്സാന്തിനും ല്യൂട്ടിനും. കശുവണ്ടി പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുകയും പ്രായത്തിനനുസരിച്ച് കാഴ്ച നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും...' - പോഷകാഹാര വിദഗ്ധ റുജുത ദിവേകർ  പറയുന്നു.

benefits of cofee

Related Stories

No stories found.
Times Kerala
timeskerala.com