ബെറി പഴങ്ങളുടെ അത്ഭുത ഗുണങ്ങള്‍ അറിയണോ? | benefits of berries
ബെറിപ്പഴങ്ങൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. അണുബാധയിൽ നിന്നും ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു. അമേരിക്കൻ ഹാർട്ട് അ
ബെറിപ്പഴങ്ങൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. അണുബാധയിൽ നിന്നും ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ നിരീക്ഷണത്തിൽ അവ ആരോഗ്യകരമായ സൂപ്പർഫുഡുകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ എന്നിവയുൾപ്പെടെയുള്ള നിരവധി ആന്റിഓക്‌സിഡന്റുകൾ കാൻസർ സാധ്യത കുറയ്ക്കും . മാത്രമല്ല ബെറിപ്പഴങ്ങൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിച്ചേക്കാം. കാരണം അവയുടെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു.
ബെറിപ്പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ നിലയുടെയും അളവ് മെച്ചപ്പെടുത്തും. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയും ഉയർന്ന കാർബ് ഭക്ഷണത്തോടുള്ള ഇൻസുലിൻ പ്രതികരണവും കുറയ്ക്കാനും ബെറിപ്പഴങ്ങൾക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
ബെറിപ്പഴങ്ങൾ കുറഞ്ഞ കലോറിയും വളരെ പോഷകഗുണമുള്ളതുമാണ്. ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ളതിന് പുറമേ, അവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം മികച്ചൊരു ഭക്ഷണമാണ് ബെറികൾ. കറുത്ത റാസ്ബെറിയും സ്ട്രോബെറിയും അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ധാതുക്കൾ മുതൽ കാൻസർ പ്രതിരോധം വരെ: മില്ലെറ്റുകൾ കഴിച്ചാൽ നേട്ടങ്ങളേറെ…