ആപ്രിക്കോട്ട് ചില്ലറക്കാരനല്ല, വരൂ ഗുണങ്ങൾ എന്തൊക്കെ എന്നു നോക്കാം  | Benefits of Apricot

ആപ്രിക്കോട്ട് ചില്ലറക്കാരനല്ല, വരൂ ഗുണങ്ങൾ എന്തൊക്കെ എന്നു നോക്കാം | Benefits of Apricot

ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ആപ്രിക്കോട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നമ്മള്‍ക്ക് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു പഴമാണിത്. ഇത് അസിഡിറ്റി പ്രശ്‌നങ്ങ
Published on
benefits of apricot

ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ആപ്രിക്കോട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നമ്മള്‍ക്ക് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു പഴമാണിത്. ഇത് അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും, ശരീരഭാരം നല്ലരീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

benefits of apricot

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍, കാഴ്ച്ചയ്ക്ക് പ്രശ്‌നമുള്ളവര്‍ക്ക് ഈ ഫലം കഴിക്കുന്നത് നല്ലതാണ്. ഇത് റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

benefits of apricot

രക്തം കൂട്ടുവാന്‍ സഹായിക്കുന്നു അയേണ്‍ സമ്പുഷ്ടമായ ഫലമായതിനാല്‍ തന്നെ ഇത് കഴിക്കുന്നതിലൂടെ അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

benefits of apricot

എല്ലുകളുടെ ബലം കൂട്ടുന്നു ഇന്ന് പലര്‍ക്കും എല്ലുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് കാല്‍സ്യ കുറവ് മൂലം എല്ലുകളില്‍ തേയ്മാനം പോലെയുള്ള പ്രശ്‌നങ്ങള്‍ കാണാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ പരിഹാരമാണ് ആപ്രിക്കോട്ട്.

benefits of apricot

ചര്‍മ്മ സംരക്ഷണത്തില്‍ കൂടെ കൂട്ടാം ഇതില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍, ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് നല്ല യുവത്വം പ്രധാനം ചെയ്യുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്..

Is it safe for people with diabetes to eat cashews?

Related Stories

No stories found.
Times Kerala
timeskerala.com