
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു(kerala weather update). കേരളത്തിലെ ഏഴു ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ് ബാധകം. ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും അസ്വസ്ഥത ഉളവാക്കുന്ന കാലാവസ്ഥയ്ക്ക് ഇടയാക്കും. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കൊല്ലം, ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.