
അബുദാബി : ഗൾഫ് രാജ്യങ്ങളിൽ ചൂട് കടുക്കുന്നു. ഇവിടങ്ങളിലെ താപനില സർവകാല റെക്കോഡിൽ എത്തിയെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്(uae weather updates). കഴിഞ്ഞ ദിവസം അബുദാബിയിലെ അൽ ഷവമേഖിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇവിടെ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
യു.എ.ഇയിൽ വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഇതേതുടർന്ന് തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി ഉയരും. നിലവിലെ സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‍നങ്ങളെ നേരിടാൻ ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം ധാരാളം കുടിക്കണം. നേരിട്ട് വെയിൽ ഏല്കുന്ന സാഹചര്യങ്ങൾ ഒഴുവാക്കണം. ക്ഷീണം, തളർച്ച തുടങ്ങിയവ തോന്നിയാൽ വൈദ്യസഹായം തേടണം.