Weather Forecast
ഇന്നും നാളെയും ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത | Strong winds
വരണ്ട കാറ്റ് ആയതിനാൽ പൊടി പടലങ്ങൾ ഉയരാനും ദൃശ്യപരത കുറയാനും ഇടയുണ്ട്.
ദോഹ: ഇന്നും നാളെയും ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(Strong winds). വരണ്ട കാറ്റ് ആയതിനാൽ പൊടി പടലങ്ങൾ ഉയരാനും ദൃശ്യപരത കുറയാനും ഇടയുണ്ട്.
ആയതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. ദിവസങ്ങളായി വീശിയടിക്കുന്ന കാറ്റ് നാളയോടെ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മാത്രമല്ല; ഏപ്രിൽ അവസാനത്തോടെ കുവൈറ്റില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.