
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു(kerala weather updates). കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് ജൂൺ 14 മുതൽ 16 വരെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ജൂൺ 14 ന് കണ്ണൂർ, കാസർഗോഡ് എന്നീ രണ്ട് ജില്ലകളിലും ജൂൺ 15 ന് അഞ്ച് ജില്ലകളിലും(മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്) ജൂൺ 16 ന് മൂന്ന് ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ കനത്ത മഴ ലഭിക്കുമെന്നും സൂചനയുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് ജൂൺ 12 മുതൽ 16 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.