
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത(kerala weather updates). ഇന്ന് കനത്തമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 9 ജില്ലകളിൽ (പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്) ഇന്ന് ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്. ശേഷിക്കുന്ന 3 ജില്ലകളിൽ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കർണ്ണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപെട്ടതിനാൽ അതിന്റെ പ്രഭാവത്താൽ വരുന്ന 7 ദിവസം കേരളത്തിൽ മഴ ശക്തമാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 50 - 60 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
റെഡ് അലർട്ട്:
14.06.2025: കണ്ണൂർ, കാസർകോട്
15.06.2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
16.06.2025: മലപ്പുറം, കോഴിക്കോട്, വയനാട്
17.06.2025: മലപ്പുറം, കോഴിക്കോട്
ഓറഞ്ച് അലർട്ട്:
14.06.2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15.05.2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
16.05.2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്
17.05.2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്:
14.06.2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
16.06.2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
17.06.2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ