
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു(weather updates). ഇന്ന് സംസ്ഥാനത്തെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
യെല്ലൊ അലർട്ട്, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 5 ജില്ലകളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീഷാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.