
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി(kerala weather updates). ഇതേ തുടർന്ന് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് തുടങ്ങിയ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പ്രദേശത്ത് കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യത നിലനില്കുന്നുണ്ട്.