കാലവർഷം: "അടുത്ത നാ​ല് ദി​വ​സം ​കൂ​ടി ശക്തമായി തുടരും" - കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം | Monsoon

അതേസമയം ഇന്ന് കേരളതീരത്ത് അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Heavy Rain Alert in Kerala
Published on

തി​രു​വ​ന​ന്ത​പു​രം: കാലവർഷം അടുത്ത നാ​ല് ദി​വ​സം ​കൂ​ടി സം​സ്ഥാ​ന​ത്ത് ശക്തമായി തുടരുമെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു(Monsoon). ഇതിന്റെ ഭാഗമായി മഴ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചു. ഇ​ന്ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മ​ല​പ്പു​റം, തൃ​ശൂ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും കേരളത്തിലെ ബാക്കി ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ടുമാണ് നിലനിൽക്കുന്നത്.

അതേസമയം ഇന്ന് കേരളതീരത്ത് അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നതിനും വിലക്ക് ഏർപെടുത്തിയിട്ടുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com