കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | kerala weather updates

ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
rain
Published on

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം ശക്തി പ്രാപിക്കുന്നു(kerala weather updates). ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഈ ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തമിഴ്നാട് - കന്യാകുമാരി തീരാ പ്രദേശം, ഗൾഫ് ഓഫ് മന്നാർ തുടങ്ങിയ ഇടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com