
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമാകാൻ സാധ്യത(Low pressure). വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദം രൂപം കൊണ്ടിട്ടുള്ളത്.
ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസത്തേക്ക് തെക്ക്- പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധയതയുണ്ട്. ഒപ്പം കേരളതീരത്ത് അടുത്ത 5 ദിവസംകൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.