അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; നാളെ മുതൽ ബു​ധ​നാ​ഴ്ച വ​രെ സംസ്ഥാനത്ത് ഇ​ടി​യോ​ടു​കൂ​ടിയ ശക്തമായ മഴയ്ക്ക് സാധ്യത | kerala weather updates

ബു​ധ​നാ​ഴ്ച​യോ​ടെ മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ക​ർ​ണാ​ട​ക തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടും.
rain
Published on

തിരുവനന്തപുരം : അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യുള്ളതിനാൽ അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു(kerala weather updates).

ബു​ധ​നാ​ഴ്ച​യോ​ടെ മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ക​ർ​ണാ​ട​ക തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടും. ഇത് അടുത്ത ദിവസം മുതൽ ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കുമെന്നാണ് വിലയിരുത്തൽ.

ഞാ​യ​റാ​ഴ്ച മു​ത​ൽ കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45-55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാധ്യതയുണ്ട്. തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ, ക​ന്യാ​കു​മാ​രി തീരപ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ നാളെ മുതൽ വ്യാഴാഴ്ച്ച വരെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com