"പെരുമഴ തുടരും..." ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി മാറി; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് | kerala weather updates

ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.
rain
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു(kerala weather updates). കഴിഞ്ഞ രാത്രി മുതൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് പെയ്തത്. ബംഗാൾ ഉൾക്കടലിൽ രൂപത്തെ കൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിനാൽ വരും ദിവസങ്ങളിലും മഴ കണക്കുമെന്നാണ് പ്രവചനം.

ഇതേ തുടർന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തുടങ്ങിയ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.

അതേസമയം ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇതേ തുടർന്ന് കടലിൽ പോകുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും ജൂലൈ 28 വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com