
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകും(Kerala Weather Updtes). ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് വ്യാഴാഴ്ച വരെ സാധ്യതയുണ്ട്. ഒപ്പം
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയരത്തിൽ ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത കാണുന്നുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്നാണ് തിരമാലകൾ ഉയരുകയെന്നും ഇത് വഴി കടലാക്രമണ സാധ്യത നിലനിൽക്കുന്നതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.