
ഗുവാഹത്തി: അസമിലുടനീളം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(weather updates). കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും പുറത്തുവന്ന മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ജനങ്ങൾ ജാഗ്രതരായിരിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ അടിയന്തര സംവിധാനങ്ങൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. ദിവസേനയുള്ള യാത്രക്കാരോടും ദീർഘദൂര യാത്രക്കാരോടും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.