
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(kerala weather upadates). മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതേ തുടർന്ന് മധ്യ കേരളത്തിലും മലയോര മേഖലകളിലും വടക്കൻ കേരളത്തിലും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലുള്ള കാറ്റാവും വീശുക. മാത്രമല്ല; കടലാക്രമണ സാധ്യതയുള്ളതിനാലും കാറ്റ് ശക്തമായതിനാലും കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് ശക്തമായ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്.