
മഹാരാഷ്ട്ര: മുംബൈയിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(Heavy rain). ഇതേ തുടർന്ന് മുംബൈ നഗരത്തിൽ ഐഎംഡി റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മഴയ്‌ക്കൊപ്പം ഇടിമിന്നൽ, മിന്നൽ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
ഇതേ തുടർന്ന് മുംബൈ നഗരത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിൽ കനത്ത മഴയാണ് രേഖെപ്പെടുത്തിയത്.