
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(kerala weather updates). ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍-തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ കാറ്റിനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.