
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു(summer rain).
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. എന്നാൽ കേരളത്തിലെ ഒരു ജില്ലയിലും പ്രതേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.